മൊഗ്രാല്‍: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരത്തില്‍ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നായന്‍മാര്‍മൂല ഒന്നാം സ്ഥാനം നേടി. തോഴിമാരുടെ മനോഹരമായ ചുവടുകളും മണവാട്ടിയുടെ ആകര്‍ഷകമായ അവതരണവുമാണ് വേദിയില്‍ ശ്രദ്ധേയമായത്. പരമ്പരാഗത താളലയങ്ങളും ശൈലിയുമൊത്തിണങ്ങിയ അവതരണം പ്രേക്ഷകരുടെയും വിധികര്‍ത്താക്കളുടെയും പ്രശംസ നേടി.
മുനീര്‍ മാസ്റ്റര്‍ (തലശ്ശേരി) സ്‌കൂള്‍ അധ്യാപകരായ കെ.എച്ച് റാഷിദ് മാസ്റ്റര്‍, തസ്ലീന സി.എച്ച് ടീച്ചര്‍ എന്നിവര്‍ പരിശീലനം നല്‍കി. വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവും പരിശീലകരുടെ സമര്‍പ്പണവുമാണ് നേട്ടത്തിന് പിന്നിലെന്ന് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അനില്‍കുമാര്‍ മാസ്റ്റര്‍ അറിയിച്ചു.
കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരത്തില്‍ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നായന്‍മാര്‍മൂല ഒന്നാം സ്ഥാനം നേടി




