നയൻമാർമൂല: നാസ്ക് നയൻമാർമൂലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാസ്ക് പ്രിമിയർ ലീഗ് (NPL) – സീസൺ 6 ക്രിക്കറ്റ് ടൂർണമെന്റ് കായിക മന്ത്രി വി. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. നയൻമാർമൂല മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കായിക–സാമൂഹിക രംഗങ്ങളിൽ നാസ്ക് നടത്തിയ സംഭാവനകൾ മന്ത്രി പ്രശംസിച്ചു.
ടൂർണമെന്റിനോടനുബന്ധിച്ച് വ്ലോഗർ ഇലവൻ ക്രിക്കറ്റ് മത്സരം, ചെങ്കള പഞ്ചായത്ത് സൗഹൃദ ക്രിക്കറ്റ് മത്സരം എന്നിവയും സംഘടിപ്പിച്ചു. കൂടാതെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി നിർധനരായ അർഹതപ്പെട്ടവർക്ക് തയ്യൽ മെഷീനുകളും വീൽചെയറുകളും വിതരണം ചെയ്യുന്ന ഉദ്ഘാടനവും നടന്നു. ഇതുവഴി കായിക മത്സരങ്ങൾക്കൊപ്പം സാമൂഹിക സേവനങ്ങൾക്കും പ്രാധാന്യം നൽകുന്ന നാസ്കിന്റെ പ്രവർത്തനങ്ങൾക്ക് ചടങ്ങ് സാക്ഷിയായി.
പരിപാടിയിൽ NPL ചെയർമാൻ, നാസ്ക് ഭാരവാഹികൾ, വിവിധ ക്ലബ്ബ് പ്രതിനിധികൾ, കാസർഗോഡ് ജില്ലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ, കായികപ്രേമികൾ എന്നിവരും പങ്കെടുത്തു.




