കാസര്‍കോട്: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണത്തിനിറക്കിയ ‘കലാമാമാങ്കം’ എന്ന പ്രൊമോ വീഡിയോ തീം സോംഗ് കൗമാരക്കാരുടെ കലാഹൃദയങ്ങളില്‍ മണിവീണ മീട്ടുന്നതായി മാറി.
ജില്ലാ കലോത്സവം നടക്കുന്ന കാല്‍പ്പന്തിന്റെ മക്കയെന്നറിയപ്പെടുന്ന ഗ്രാമമായ ജില്ലയുടെ കലാ സാംസ്‌കാരിക പൈതൃക മണ്ണായ
മൊഗ്രാലില്‍ കലയുടെ പന്തുരുളുന്ന ഒരു വൈകാരിക പ്രതീതിയാണ് പാട്ടില്‍ ചിത്രീകരിച്ചിക്കുന്നത്.
കലാഹൃദയങ്ങളില്‍ മണിവീണ മീട്ടുകയായി… കലയുടെ കലിക വിടരുകയായി… കലയുടെ കലവറ നിറയുകയായി… കലാമാമാങ്കം… എന്ന തീം സോംഗ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.
കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും ഗാനരചയിതാവുമായ അശോകന്‍ കുണിയേരി രചിച്ച ഗാനത്തിന് സിനിമ ഗാന സംഗീത സംവിധായകനും എറണാകുളം കുസാറ്റിലെ പ്രൊഫസറുമായ ഡോ. സുധീപ് ഇളയിടമാണ് സംഗീതം പകര്‍ന്നത്. എറണാകുളത്തെ രസന്ത് രവീന്ദ്രനാഥ് ഓര്‍ക്കസ്‌ട്രേഷനും എസ് അക്ഷയ് വീഡിയോ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.
തീം സോംഗിന്റെ വീഡിയോയുടെ പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഉപ ഡയക്ടര്‍ ടി വി മധുസൂദനന്റെ സാന്നിദ്ധ്യത്തില്‍ മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷറഫ് പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ നടത്തി.
ഈ വര്‍ഷം കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സ്‌കൂള്‍ പ്രവേശനോത്സവത്തിന് കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ തയ്യാറാക്കിയ സ്‌കൂള്‍ പ്രവേശനോത്സവ ഗാനവും കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളി നടന്ന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അവതരിപ്പിച്ച സ്വാഗതഗാനവും തയ്യാറാക്കിവതരിപ്പിച്ച് അശോകന്‍ കുണിയേരി കലാപ്രേമികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും ശ്രദ




