മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്-വി എച്ച്എസ്ഇ- എന്‍എസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

കുമ്പള.സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്-വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം ജിവിഎച്ച്എസ്എസ് മൊഗ്രാല്‍ വിഎച്ച്എസ് ഇ-എന്‍എസ്എസ് യൂണിറ്റിന്റെ മികവ് 2K-25”യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി”എന്ന ആശയം മുന്‍ നിര്‍ത്തി ജിഎസ്ബി എസ് കുമ്പള സ്‌കൂളില്‍ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

വിവിധങ്ങളായ പരിപാടികളാണ് ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചത്. യോഗ,പദ്ധതി നിര്‍വഹണം, കലാപരിപാടികള്‍, നൈപുണി പരിചയം- സോപ്പ് നിര്‍മ്മാണം, സേഫ്റ്റി സ്പാര്‍ക്ക്- വൈദ്യുതി അപകടരഹിത കേരളം,സാഹജയം സുന്ദരം,പ്രാണവേഗം -ആരോഗ്യ പരിപാടി, കേക്ക് നിര്‍മ്മാണം, വര്‍ജ്യം- നാടകാവതരണം, സുകൃതം-കൃഷി സംരക്ഷണ, മൃഗപരിപാലനയിടം, അടുക്കളത്തോട്ട നിര്‍മ്മാണം,രോഗികളെ സന്ദര്‍ശിക്കല്‍,എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം,ഫ്‌ലവര്‍ വെയ്‌സ് നിര്‍മ്മാണം, മഹാസഭ-വെല്‍ഫേര്‍ പാര്‍ലമെന്റ്, ശുചീകരണം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.

ക്യാമ്പ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ നജ്മുന്നിസ കെ എന്‍ സ്വാഗതം പറഞ്ഞു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ ബിനി വിഎസ്, ഹെഡ്മാസ്റ്റര്‍ ജെ ജയറാം,ജിഎസ്ബിഎസ് കുമ്പള സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍,കുമ്പള ഗ്രാമപഞ്ചായത്ത് അംഗം രമേശ് ഭട്ട്,സ്റ്റാഫ് സെക്രട്ടറി പ്രഭജ്ഞ കുമാര്‍ ആര്‍,എംപിടിഎ പ്രസിഡണ്ട് ഹസീന, വൈസ് പ്രസിഡണ്ട് സുഹറ പെര്‍വാഡ്, പിടിഎ അംഗം മുഹമ്മദ് പേരാല്‍ എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു.എന്‍എസ്എസ് വളണ്ടിയര്‍ സെക്രട്ടറി ബീരാന്‍ ഷാനിദ് നന്ദി പറഞ്ഞു.

ക്യാമ്പിനോടനുബന്ധിച്ച് നടന്ന വിവിധ ബോധവല്‍ക്കരണ- നിര്‍മ്മാണ പരിപാടികള്‍ക്ക് ജെ സി ഐ നാഷണല്‍ ട്രൈനര്‍ ശ്രീനി പി ആര്‍,ബി ആര്‍ സി ട്രെയിനര്‍ ഷീന, കെഎസ്ഇബി കാസര്‍ഗോഡ് എ ഇ രവീന്ദ്രന്‍ എ പി,സദര്‍ റിയാസ് കെഎസ്ഇബി കാസര്‍ഗോഡ്,ഡോ: അഞ്ജലി ജഗദീഷ് ജില്ലാ ഹോസ്പിറ്റല്‍ കാഞ്ഞങ്ങാട്,കുമാരി അഫ്വാന,ഡോ:ജിതിന്‍ മോഹന്‍,ഡോ:മോനിഷ നായര്‍ ഫിസിഷ്യന്‍ കുമ്പള,കണ്ണന്‍ കുഞ്ഞി കുട്ടമത്ത്,മധുസൂദനന്‍ പി എച്ച് സി കുമ്പള,ബിജു കെ എന്നിവര്‍ നേതൃത്വം നല്‍കി. ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളോടെ ക്യാമ്പ് സമാപിച്ചു.

ഫോട്ടോ:-മൊഗ്രാല്‍ വി എച്ച് എസ് ഇ- എന്‍എസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് കുമ്പള ജി എസ് ബി എസ് സ്‌കൂളില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top