കുമ്പള : തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന വികസിത് ഭാരത ശിക്ഷ അധിഷ്ഠന്‍ പിന്‍വലിക്കുക, ഇന്‍ഷൂറന്‍സ് മേഖലയിലെ വിദേശ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സംഘടനയായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന സായാഹ്ന ധര്‍ണയുടെ ഭാഗമായി കുമ്പള ടൗണില്‍ സായാഹ്ന ധര്‍ണ നടത്തി.
കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു.കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ശോഭ, കെ.എസ് ടി.എ സംസ്ഥാന കമ്മിറ്റി അംഗം എന്‍ കെ ലസിത ടീച്ചര്‍ ജോയിന്റ് സെക്രട്ടറി എ വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി യു ശ്യാം ഭട്ട് സ്വാഗതവും പി.എ ഷെരീഫ് അദ്ധ്യക്ഷതയും വഹിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കുമ്പളയില്‍ സായാഹ്ന ധര്‍ണ നടത്തി




