കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 15ാമത് കാസര്‍കോട് മേഖലാ സമ്മേളനം 2026 ജനുവരി 27 ന്

സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

നഗരസഭ വൈസ് ചെയര്‍മാന്‍ കെഎം ഹനീഫ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 15ാമത് കാസര്‍കോട് മേഖലാ സമ്മേളനം 2026 ജനുവരി 27 ന് നടക്കും. ഇതിന് മുന്നോടിയായി സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍ കെഎം ഹനീഫ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 15ാമത് കാസര്‍കോട് മേഖലാ സമ്മേളനം 2026 ജനുവരി 27 ന് കളനാട് വെച്ച് നടക്കും. ഇതിന് മുന്നോടിയായി സംഘാടകസമിതി ഓഫീസ് കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍ കെഎം ഹനീഫ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കാസര്‍കോട് സെഞ്ച്വറി പാര്‍ക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് മേഖല പ്രസിഡണ്ട് ദിവാകര അധ്യക്ഷതവഹിച്ചു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മനോജ് കുമാര്‍ വി.വി,ജില്ലാ സെക്രട്ടറി ഹരീഷ് പി
നായര്‍, കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും, കാസര്‍കോട് വിഷന്‍ ഡയറക്ടറുമായ സതീഷ് കെ പാക്കം എന്നിവര്‍ സംസാരിച്ചു. കെസിബിഎല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര സ്വാഗതവും, കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് മേഖല സെക്രട്ടറി പാര്‍ത്ഥസാരഥി നന്ദിയും പറഞ്ഞു.

Scroll to Top