12 വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 14 വര്‍ഷം കഠിന തടവും നാല്‍പതിനായിരം രൂപപിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് കോടതി.

കാഞ്ഞങ്ങാട് :12 വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 14 വര്‍ഷം കഠിന തടവും നാല്‍പതിനായിരം രൂപ
പിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് കോടതി.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 3 മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. കിദൂര്‍ബജപ്പാകടവിലെ എ.
അബ്ദുള്‍ ഹമീദിനെയാണ് 46 ശിക്ഷിച്ചത്.
2023 നവംബര്‍ മാസം ആദ്യം മുതല്‍ പല ദിവസങ്ങളില്‍ മദ്രസ ക്ലാസ് മുറിയില്‍ ക്ലാസ്സ് എടുക്കുന്നതിനിടെ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഇന്ന് സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒ ഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി..എം.
സുരേഷ് ശിക്ഷ വിധിച്ചത്..ഇന്ത്യന്‍ ശിക്ഷ നിയമം 354 പ്രകാരം 3 വര്‍ഷം കഠിന തടവും , 5000/ രൂപ പിഴയും, പിഴ അട ച്ചില്ലെങ്കില്‍ 3 മാസം അധിക തടവും, 354 (A)(2) പ്രകാരം 3 വര്‍ഷം കഠിന തടവും 5,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍, 3 മാസം അധിക തടവും പോക്‌സോ ആക്ട് 10 r/9(f) & (l) പ്രകാരം 5 വര്‍ഷം കഠിന തടവും, 25,000/ രൂപ പിഴയും, പിഴ അട ച്ചില്ലെങ്കില്‍ 6 മാസം അധിക തടവും,75 J J ആക്ട് പ്രകാരം 3 വര്‍ഷം കഠിന തടവും 5,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ വി.കെ. അനീഷ് ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി

Scroll to Top