ഇടതു സര്‍ക്കാര്‍ പരിപോഷിപ്പിക്കുന്ന ഹിന്ദു സമുദായ അവഹേളനം അവസാനിപ്പിക്കണം: തീയ്യ ക്ഷേമ സഭ

ഇടതു സര്‍ക്കാര്‍ പരിപോഷിപ്പിക്കുന്ന ഹിന്ദു സമുദായ അവഹേളനം അവസാനിപ്പിക്കണം: തീയ്യ ക്ഷേമ സഭ

കാഞങ്ങാട് : കേരള സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ കേരളം ഭാഗ്യക്കൂറിയുടെ ഈ വെള്ളിയാഴ്ച ജനുവരി 2 – ന് നറുക്കെടുക്കുന്ന ടിക്കറ്റില്‍ ആലേഖനം ചെയ്തിരിക്കുന്ന പെയന്റീംഗ് ഹിന്ദു സമുദായത്തിന്റെ വിശ്വാസ ആചാര അനുഷ്ഠാനങ്ങളെ അവഹേളിക്കുന്നതും പരിഹസിക്കുന്നതുമാണ്. ആര്‍ത്തവ രക്തം നേരിട്ട് പരിപാവനമായ ഭക്തിയോടെ ആരാധിച്ചു പോരുന്ന ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്ന അതിനീചമായ പെയിന്റിംഗ് ആണ് കൊടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ബോധപൂര്‍വ്വം നടത്തുന്ന ഹിന്ദു സമുദായ അവഹേളനം പിന്‍വലിച്ച് മുഖ്യമന്ത്രി ഹിന്ദു സമുദായത്തോട് മാപ്പ് പറയണമെന്ന് തിയ്യ ക്ഷമ സഭ സംസ്ഥാനകമ്മറ്റി ആവശ്യപ്പെടുന്നു.
ജനുവരി 2 – ഒരു ഹിന്ദുവും മറക്കാത്ത ദിനം, പരിപാവനമായ ശബരീശന്റെ സന്നിധിയിലേക്ക് വര്‍ഷങ്ങളായി പാലിക്കുന്ന ആചാര അനുഷ്ഠാനങ്ങളെ തകര്‍ത്ത് കൊണ്ട് രണ്ട് യുവതികളെ സര്‍ക്കാരിന്റെ ചിലവിലും സംരക്ഷണത്തിലും ചതിവിലൂടെ ശബരീശ സന്നിധിയില്‍ എത്തിച്ച ദിവസം തന്നെ നറുക്കെടുക്കുന്ന സുവര്‍ണ്ണ കേരളം ഭാഗ്യക്കുറിയില്‍ അശ്ലീളീല ചിത്രം അച്ചടിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ പിണറായി സര്‍ക്കാറിന്റെ ഗൂഡാലോചന സുവ്യക്തമാണ്.
ഹിന്ദു സമുദായത്തെ നിരന്തരം അവഹേളിക്കുന്ന അപമാനിക്കുന്ന സര്‍ക്കാര്‍ സംവിധാനം ഹിന്ദുക്കളുടെകൂടി നികുതിപ്പണത്തിലാണ് നടത്തിക്കൊണ്ട് പോകുന്നത് എന്ന് സര്‍ക്കാര്‍ മറക്കരുത്. ഇന്ന് സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന ഈ അവഹേളനം ഹിന്ദു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല നാളെ മറ്റു മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങളെയും സര്‍ക്കാര്‍ വികലമായി ചിത്രീകരിച്ച് വിശ്വാസത്തെ മുറിവേല്പിച്ച് നേട്ടം കൊയ്യാന്‍ പറ്റുമോന്നാണ് ശ്രമിക്കുന്നത്. നാട്ടില്‍ നിലനിന്നു പോകുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഗൂഡ ലക്ഷ്യവും ഇതിന് പിന്നിലുണ്ടോ എന്ന സംശയവും നിലനില്‍ക്കുന്നു. ഈ വിഷയങ്ങളൊക്കെ സ്വതന്ത്രസംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് തീയ്യ ക്ഷേമ സഭ ആവശ്യപ്പെടുന്നു.
ഹൈന്ദവ സമുദായത്തിന്റെ ആചാര അനുഷ്ഠാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും കയറിച്ചെന്ന് മലീനസമാക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഭരണഘടനാ ലംഘനം മാത്രല്ല സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യം നശിപ്പിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍ മറച്ചുവയ്ക്കാന്‍ സാധിക്കുമോ എന്നുള്ള ഗൂഢതന്ത്രം കൂടിയാണ്. സര്‍ക്കാര്‍ ഇതേ നിലപാടില്‍ മുന്നോട്ട് പോയാല്‍ തീയ്യ ക്ഷേമ സഭ മറ്റു സമുദായങ്ങളെയും ഒരുമിപ്പിച്ചു കൊണ്ട് സര്‍ക്കാറിനെതിരായി ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.
ഹൈന്ദവ ആചാര അനുഷ്ഠാന സംരക്ഷണത്തിനായി തീയ്യ ക്ഷേമ സഭ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് രവി കുളങ്ങര, ജനറല്‍ സെകട്ടറി മയ്യല്‍ നാരായണന്‍, സംസ്ഥാന കണ്‍വീനര്‍ തുരുത്തി രാഘവന്‍ പണിക്കര്‍, സംസ്ഥാന ജില്ലാ ഭാരവാഹികളായ അനില്‍ ചന്തേര, നാരായണന്‍ മാസ്റ്റര്‍, രാജന്‍ ചീമേനി, കെ.പി.പി. കുഞ്ഞിക്കോരന്‍, സി. സി.ചിത്രാകരന്‍, സതീശന്‍ അരമങ്ങാനം തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top