തൃക്കരിപ്പൂര്‍ :ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല വനിതാവേദിയുടെ നേതൃത്വത്തില്‍ പുതുവത്സര ദിനത്തില്‍ വനിതകള്‍ക്കായി കേക്ക് നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു. ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല നല്‍കിയ കേക്ക് പരിശീലനത്തില്‍ പങ്കെടുത്ത വനിതകളാണ്, നാല് ടീമുകളായി മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തില്‍ ഈയ്യക്കാട് ടീം ഒന്നാം സ്ഥാനവും വൈക്കത്ത് ടീം രണ്ടാം സ്ഥാനവും നടക്കാവ് ഉന്നതി ടീം മൂന്നാം സ്ഥാനവും നടക്കാവ് ടീം നാലാം സ്ഥാനവും നേടി. പരിപാടിക്ക് എം വിജിത,സി വിദ്യ, ടി.കെ രമ്യ, എം.വി ഷിനി ‘സുഷമ , സിമി സതീശന്‍ രമ്യ വിനീഷ്, ‘ പി.പി രതിക, പി.അനു, വി.കെ വിസ്മയ, എ.കെ സബിത, കെ.ടി ബവിത. സി.സനിത, പി.മഞ്ജു, കെ. നീതു, കെ.ദീപ,കെ.സുജാത, കെ.ഷൈനി, എ ലീന , എ വിജില എന്നിവര്‍ നേതൃത്വം നല്‍കി. വനിതാവേദി കണ്‍വീനര്‍ സബ്‌ന സജി, പ്രസിഡണ്ട് ടി.ടി.തമ്പായി . കെ പ്രേമ ‘ എം.വി നയന എന്നിവര്‍ വിധികര്‍ത്താക്കളായി.
പുതുവത്സര ദിനത്തില്‍ കേക്ക് നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു.




