നെതര്‍ലന്റിലേക്കും റഷ്യയിലേക്കും വിസ വാഗ്ദാനം ചെയ്ത് പത്തര ലക്ഷം രൂപ തട്ടിയെടുത്തു വെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട് :നെതര്‍ലന്റിലേക്കും റഷ്യയിലേക്കും വിസ വാഗ്ദാനം ചെയ്ത് പത്തര ലക്ഷം രൂപ തട്ടിയെടുത്തു വെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കൊല്‍ക്കട്ട സ്വദേശി അഫ്ക്യുറോയറുടെ പരാതിയില്‍ രാജപുരം സ്വദേശി സാജന്‍ ഫിലിപ്പിനും ഭാര്യക്കുമെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. പരാതിക്കാരന്‍ നടത്തുന്ന സ്ഥാപനം വഴി വന്ന മൂന്ന് പേര്‍ക്ക് പ്രതിയുടെ സ്ഥാപനം വഴി വിസ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. വര്‍ക്ക് എഗ്രിമെന്റും ജോബ് പെര്‍മിറ്റും വ്യാജമായി നിര്‍മ്മിച്ച് ഇമെയില്‍ വഴി അയച്ച് നല്‍കിയതായും രണ്ട് പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്

Scroll to Top