ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത,? ജനറല്‍ ടിക്കറ്റുകള്‍ക്ക് മൂന്നു മുതല്‍ ആറു ശതമാനം വരെ കിഴിവ്,? ചെയ്യേണ്ടത് ഒന്നുമാത്രം

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗംഭീര ഓഫര്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ജനറല്‍ ടിക്കറ്റുകളുടെ നിരക്കില്‍ റെയില്‍വേ മൂന്നു ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 ജനുവരി 14 മുതല്‍ 2026 ജൂലായ് 14 വരെ ആറു മാസത്തേക്കാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. സോഫ്ട്വെയറില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ സി.ആര്‍.ഐ.എസിന് (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം)? കത്തയച്ചു. ആര്‍-വാലറ്റ് ഉപയോക്താക്കള്‍ക്ക് മാത്രമായി കിഴിവ് പരിമിതപ്പെടുത്തിയിട്ടില്ല. മറിച്ച് ഏതെങ്കിലും ഡിജിറ്റല്‍ പേയ്മെന്റ് മോഡ് (യു.പി.ഐ,? ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് പോലുള്ളവ)? വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ഓഫര്‍ ലഭ്യമാകും.

റെയില്‍വണ്‍ ആപ്പില്‍ ആര്‍- വാലറ്റ് വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് നിലവില്‍ മൂന്ന് ശതമാനം ക്യാഷ്ബാക്ക് ഉണ്ട്. അതു തുടര്‍ന്നുകൊണ്ടാണ് പുതിയ പ്രഖ്യാപനം. ഇത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് നേരിട്ട് മൂന്ന് ശതമാനം കിഴിവ് നല്‍കും. ഇതനുസരിച്ച് ജനുവരി 14 മുതല്‍ ആര്‍- വാലറ്റ് ഉപയോഗിച്ച് റെയില്‍വണ്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആകെ ആറ് ശതമാനം കിഴിവ് ലഭിക്കും.

മൂന്നു ശതമാനം കിഴിവ് ഓഫര്‍ റെയില്‍വണ്‍ ആപ്പില്‍ മാത്രമേ ലഭ്യമാകൂ എന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. മറ്റേതെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി യാത്രക്കാര്‍ ജനറല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്താല്‍ അവര്‍ക്ക് കിഴിവ് ലഭിക്കില്ല. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഔദ്യോഗിക റെയില്‍വേ ആപ്പിലേക്ക് മാറാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നല്‍കുന്ന വണ്‍ സ്റ്റോപ്പ് സൊല്യൂഷനാണ് റെയില്‍വണ്‍ ആപ്പ്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

Scroll to Top