നല്ല ആവി പറക്കുന്ന ചൂട് ചായ കുടിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഒരു ദിവസത്തെ ജോലി ഭാരവും ക്ഷീണവും എല്ലാം മറക്കാന്‍ ചായയോളം നല്ലൊരു സ്‌ട്രെസ് റിലീഫ് ഇല്ല. അതിപ്പോ ചായ തന്നെ ആകണമെന്നില്ല കോഫിയിയോ, മറ്റ് ചൂട് പാനിയങ്ങളോ ആകാം. ഇത് കുടിക്കുമ്പോള്‍ നമുക്ക് ഒരു സുഖം തോന്നാറുണ്ട്. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക് അതിന് സമയം പോലും ഒരു പ്രശ്‌നമല്ല. നല്ല പൊരിവെയിലത്ത് നിന്നും നമ്മള്‍ ചായ കുടിച്ചിരിക്കും. എന്നാല്‍ വളരെ ഇഷ്ടത്തോടെ കുടിക്കുന്ന ചൂട് ചായ ശരീരത്തിന് അത്ര ഇഷ്ടമല്ലെന്ന് എത്ര പേര്‍ക്ക് അറിയാം ?
യുകെ ബയോബാങ്ക് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഒരു ദിവസം 8 തവണയില്‍ കൂടുതല്‍ ചൂട് പാനീയങ്ങള്‍ കുടിക്കുന്നവരില്‍ അര്‍ബുദ സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. അന്നനാളം മൃദുവും സെന്‍സിറ്റീവുമായതിനാല്‍ അതിന് അധികം ചൂട് താങ്ങാന്‍ സാധിക്കില്ല. തുടക്കത്തില്‍ നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ മാത്രമാകും പ്രകടമാവുക. എന്നാല്‍ ഈ ശീലം പതിവാക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണകരമാണെന്ന് കരുതിയാണ് പലരും അത് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അതിനും ദോഷവശങ്ങളുടെന്നാണ് പഠനത്തില്‍ പറയുന്നത്. ചൂട് വെള്ളം കുടിക്കണം എന്നാല്‍ അത് തിളപ്പിച്ചാറിയ ശേഷം വേണം കുടിക്കാന്‍.
അന്നനാളം മൃദുവായതിനാല്‍ ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നതിനാല്‍ അന്നനാളത്തിന് പൊള്ളല്‍ സംഭവിക്കുകയും പിന്നീടത് സ്വയം ഭേദമാവുകയും ചെയ്യും. എന്നാല്‍ ഇതൊരു പതിവ് ശീലമാക്കിയാല്‍ അന്നനാളത്തിന് അതിനോട് പ്രതികരിക്കാനാവാതെ വരും. ഇത് പിന്നീട് കാന്‍സറിലേക്ക് നയിക്കും. ചൂട് വെള്ളം കുടിക്കുന്നതിനേക്കാള്‍ അപകടകരമാണ് അത് വലിയ അളവില്‍ കുടിക്കുന്നത്. ചൂട് നഷ്ടപെടാതിരിക്കാനായി ഫ്‌ലാസ്‌കില്‍ വെള്ളവും ചായയും സൂക്ഷിക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ലിഡ് തുറന്ന് നീരാവി പോയതിന് ശേഷം മാത്രം കുടിക്കാന്‍ ശ്രമിക്കുക. 60°C താപനിലയില്‍ താഴെ പാനിയങ്ങള്‍ കുടിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.




