ദ്വിദിന സഹവാസക്യാമ്പ് സ്‌നേഹക്കൂട്.

പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് സമഗ്ര ശിക്ഷാ കേരള മഞ്ചേശ്വരം നേതൃത്വത്തില്‍ സ്‌നേഹക്കൂട് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീമതി സുമയ്യ എം എ( ട്രെയിനര്‍ ബി ആര്‍ സി മഞ്ചേശ്വരം ) പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുല്‍ റഹ്‌മാന്‍ ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു പരിപാടിയുടെ അധ്യക്ഷ ശ്രീമതി സുമ ദേവി ടീച്ചര്‍ (ബിപി സി മഞ്ചേശ്വരം) പദ്ധതി വിശദീകരണം ചെയ്തു. കാസര്‍ഗോഡ് വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ ടിവി മധുസൂദനന്‍ പരിപാടിയുടെ മുഖ്യ അതിഥിയായിരുന്നു. ശ്രീമതി ഹരിനാക്ഷി വാര്‍ഡ് മെമ്പര്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്. ശ്രീ ബിജുരാജ് ബി ഡി പി സി എസ് എസ് കെ കാസര്‍ഗോഡ് ശ്രീ ടി. പ്രകാശന്‍.ഡിപിഒ എസ് എസ് കെ കാസര്‍ഗോഡ് ശ്രീ പുരുഷോത്തമന്‍ അമേയ്, ശ്രീ ജഗദീഷ് വി (ചെമ്പകം പൂകുന്നിടം ചാരിറ്റബിള്‍ ട്രസ്റ്റ് ) ശ്രീ വിജയകുമാര്‍ പി (എഛ്.എം. ജി എസ് ബി എസ് കുമ്പള) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ശ്രീമതി. അനിത വേഗസ് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ബി ആര്‍ സി മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

Scroll to Top