-എന്‍.എ.നെല്ലിക്കുന്ന്
ജില്ലയുടെ സമഗ്രമായവികസന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ സേവനം എത്രയോ വലുതാണ്.1998 ല്‍ കുടുംബശ്രീ രൂപീകൃതമായതു മുതല്‍ കാസര്‍കോട് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.കുടുംബശ്രീയംഗങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ അവരോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നവരില്‍ നിര്‍ണ്ണായക സ്ഥാനമാണ് ജില്ലയിലെ ബാങ്കുകള്‍ക്കുള്ളത്. നേരിട്ട് കേള്‍ക്കാനും, ചര്‍ച്ചകള്‍ നടത്താനും, കുടുംബശ്രീ നടത്തുന്ന സംഗമം ഏറെ ശ്രദ്ധിക്കപ്പെടുന്നത് കലവറ എന്ന പേര് നല്‍കിയെന്നത് തന്നെയാണ്.
കുടുംബശ്രീ നടത്തുന്ന പദ്ധതികള്‍ക്ക് സംസ്ഥാന മിഷന്‍ നല്‍കുന്ന സാമ്പത്തിക സഹായത്തിനു പുറമെ, വലിയ പ്രോത്സാഹനം നടത്തുന്ന കലവറയാണ്, ബാങ്കുകള്‍.
കുടുംബശ്രീയുടെ തനത് പരിപാടിയായി നടത്തുന്ന പരിപാടികള്‍ക്ക്, വേണ്ട സഹകരണം നല്‍കണം.
ബാങ്ക് ഉദ്യോഗസ്ഥരുടെ സംഗമം കാസര്‍കോട് നിയോജക മണ്ഡലം എം എല്‍ എ എന്‍.എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു.
ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ – പദ്ധതികള്‍ – ഷിബി, സാമ്പത്തിക സാക്ഷരത- റെജി തോമസ് ക്ലാസ്സെടുത്തു.
വിവിധ മേഖലകളില്‍ ജിതിന്‍.കെ.ടി, ആതിര,സഫ മുര്‍ഷിത, ഷീബ അവതരണം നടത്തി.
ലീഡ് ബാങ്ക് പ്രതിനിധി ഹരിഷ്, സൗദ.സി.എ, ഇക്ബാല്‍.സി.എച്ച്, കെ.എം.കിഷോര്‍ കുമാര്‍, റെജി തോമസ്, മനു.എസ്. ആതിര. കെ.പി, ദിവ്യ. എ, രമ്യമോള്‍ സംസാരിച്ചു.
രേഷ്മ സ്വാഗതവും, അനുശ്രീ. നന്ദിയും പറഞ്ഞു.




