സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ സ്റ്റൗവില്‍ നിന്ന് പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പാചക തൊഴിലാളി മരിച്ചു. മഞ്ചേശ്വരം ഗവണ്‍മെന്റ് സ്‌കൂളിലെ പാചക തൊഴിലാളിയായ ഉദ്യാവര്‍ മാടായിലെ ജയ(56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണപ്പെട്ടത്. ഡിസംബര്‍ 16നാണ് അപകടം നടന്നത്. സ്‌കൂളിലെ പാചകപ്പുരയില്‍ ഉച്ചഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കെ ഗ്യാസ് സ്റ്റൗവില്‍ നിന്ന് സാരിയിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. നിലവിളി കേട്ട് അധ്യാപകരും മറ്റും എത്തി ജയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി ഗുരുതരമായി പൊള്ളലേറ്റതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. 20 വര്‍ഷത്തോളമായി സ്‌കൂളിലെ പാചക തൊഴിലാളിയായിരുന്നു ജയ.
ഭര്‍ത്താവ്: ഹരിണാക്ഷ അമ്മ: യമുന. മക്കള്‍: ഹിതേഷ്, പ്രസന്ന ഗണേഷ് ,ദീപ .മരുമകന്‍ സുരേശ. സഹോദരങ്ങള്‍: കുസുമ, പുഷ്പ, ശോഭ, യോഗീഷ, ദിവാകര.




