അമ്പലത്തറ സ്‌നേഹാലയത്തില്‍ പുതുവര്‍ഷം ആഘോഷിച്ച് ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും

ഹോസ്ദുര്‍ഗ് :
താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഹോസ്ദുര്‍ഗ്, ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ് ഹോസ്ദുര്‍ഗ്, ജനമൈത്രി വളണ്ടിയര്‍ ഗ്രൂപ്പ്, ഹോസ്ദുര്‍ഗ് താജ് ബേക്കല്‍ റിസോര്‍ട്ടിന്റെ സഹകരണത്തോടെ അമ്പലത്തറ സ്‌നേഹാലയത്തില്‍ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാതിഥിയായ പരിപാടി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ.സി കെ സബിത ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി സുകേഷ് എ അധ്യക്ഷത വഹിച്ചു.ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ പി വി രാജീവന്‍,ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ എ , ബിനോയ് തോമസ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ കണ്‍ട്രോളര്‍ ബിജോ സെബാസ്റ്റ്യന്‍ HR മാനേജര്‍ താജ് ബേക്കല്‍ റിസോര്‍ട്ട് , വിനീഷ പി
ടി എല്‍ എസ് സി, ബിന്ദു സി പി.എല്‍വി, പുഷ്പ കൊളവയല്‍ ജനമൈത്രി വളണ്ടിയര്‍ ഗ്രൂപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി സ്വാഗതവും, സ്‌നേഹാലയം ഡയറക്ടര്‍ ഈശോദാസ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഈശോദാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനമൈത്രി വളണ്ടിയര്‍ അംഗങ്ങള്‍ സ്‌നേഹാലയത്തിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൈമാറി. മജീഷ്യനും മെന്റലിസ്റ്റും ആയ സുരേഷ് നാരായണന്‍ മാജിക് ഷോയും ശേഷം കലാപരിപാടികളും അരങ്ങേറി.

Scroll to Top