കാസര്‍ഗോഡ് നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളിയുടെ കീഴിലുള്ള ദാറുല്‍ ഹുനഫാ കോളേജ് സനദ് ദാന ചടങ്ങ് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ആദ്യദിനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഏഴോളം കുട്ടികള്‍ക്കാണ് സനദ് നല്‍കുന്നത്. ഖുര്‍ആന്‍ മനപ്പാഠമാക്കി ഹാഫിളായ കുട്ടികളെ ആദരിക്കല്‍ ചടങ്ങാണ് ബുധനാഴ്ച വൈകുന്നേരം പള്ളിയുടെ പരിസരത്ത് നടക്കുന്നത്. പ്രസ്തുത പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ഞായറാഴ്ച രാവിലെ കോളേജ് പരിസരത്ത് വെച്ചു നടന്നു. പ്രസിഡണ്ട് മുനീര്‍ ബിസ്മില്ല അധ്യക്ഷതവഹിച്ചു. സെക്രട്ടറി മുസമ്മില്‍ സ്വാഗതം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഷറഫുദ്ദീന്‍ മദഹരി പ്രാര്‍ത്ഥന നടത്തി. വൈസ് പ്രസിഡണ്ട് ലത്തീഫ് കോട്ട, ട്രഷറര്‍ ഒമാന്‍. മുഹമ്മദലി ടവര്‍, ചക്കിളി അബ്ദുറഹ്‌മാ,. ഖലീല്‍ കുമ്പള, ഫൈസല്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ് നന്ദി പറഞ്ഞു. പരിപാടിയില്‍ കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.
ദാറുല്‍ ഹുനഫാ കോളേജ് സനദ് ദാന ലോഗോ പ്രകാശനം നടത്തി




