കാസര്‍ഗോഡ് കുമ്പളയില്‍ കട അടിച്ചു തകര്‍ത്തുയുവാവിനെ വധിക്കാന്‍ ശ്രമം

സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു.

കുമ്പള പേരാലിലെ കടയാണ് ആക്രമിച്ചത്. പേരാലിലെ ബി.എം. റിഫായിയെ ആക്രമിച്ചെന്ന പരാതിയില്‍ കുമ്പള പൊലീസാണ് നരഹത്യാ ശ്രമത്തിന് കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട്
പേരാലിലെ സദാശിവന്‍ . മക്കളായ ശ്രാവന്‍ രാജ് .സുദര്‍ശന്‍ . ബന്ധുവായ ശരത്ത് കുമാര്‍ എന്നിവരയാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത് .
കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. പരാതിക്കാരന്റെ സഹോദരന്‍ അബ്ദുള്‍ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള കടയാണ് തല്ലി തകര്‍ത്തത്.
നിരോധിത പുകയില ഉല്‍പ്പനം ചോദിച്ചെത്തിയ സംഘതോടെ വില്‍പ്പന ഇല്ലെന്ന് പറഞ്ഞതോടെ പ്രകോപിതരായി അക്രമം നടത്തിയെന്നാണ് പരാതി.
കാല്‍ലക്ഷത്തിന്റെ നഷ്ടമുണ്ട്. റിഫായിയെ ശരീരം മുഴുവന്‍ അടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു .
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Scroll to Top