വള്ളി വാണിയ തറവാട് പ്രതിഷ്ഠാ കലശ കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു

.പഞ്ചായത്ത് പ്രസിഡണ്ട് വിവി തുളസി ഉദ്ഘാടനം ചെയ്തു.
രാവണേശ്വരം: രാവണേശ്വരം വെള്ളം തട്ടയില്‍ പുതുതായി സ്ഥാപിതമാകുന്ന വള്ളി വാണിയ തറവാടിന്റെ പ്രതിഷ്ഠ കലശ മഹോത്സവവും കളിയാട്ട മഹോത്സവവും 2026 മാര്‍ച്ച് മാസം 12 മുതല്‍ 16 വരെ നടക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളംതട്ട അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ മുഖ്യാതിഥിയായി പങ്കെടുത്തു . അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ. തമ്പാന്‍ മക്കാകോട്ട്, കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ട്രഷറര്‍ തമ്പാന്‍ ചേ ടിക്കുണ്ട്, കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പ്രസിഡണ്ട് ഗംഗാധരന്‍ പാലക്കി, രാവണേശ്വരം പെരും തൃക്കോവിലപ്പന്‍ ക്ഷേത്ര ഊരായ്മ എം.എം. വാസുദേവന്‍ മല്ലിശ്ശേരി, കോതോളങ്കര ദുര്‍ഗ ഭഗവതി ക്ഷേത്ര സെക്രട്ടറി അനീഷ് ദീപം, കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സെക്രട്ടറി ചന്ദ്രന്‍ മണ്ണടി, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ നവീന്‍ മുതിയക്കാല്‍, കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ജോയിന്റ് സെക്രട്ടറി കുമാരന്‍, തറവാട് കമ്മിറ്റി പ്രസിഡണ്ട് വി. ബാലചന്ദ്രന്‍, പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. തറവാട് കമ്മിറ്റി സെക്രട്ടറി ടി. കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ജോയിന്റ്‌സെക്രട്ടറി മുരളീധരന്‍ ചിത്താരി നന്ദിയും പറഞ്ഞു. രത്‌നാകരന്‍ ബാര ചെയര്‍മാനായും നവീന്‍കുമാര്‍ മുതിയക്കാല്‍ വര്‍ക്കിംഗ് ചെയര്‍മാനായും ബാബു ഞെക്‌ളി ജനറല്‍ കണ്‍വീനറായും പവിത്രന്‍ നമ്പിടി പള്ളം ഖജാന്‍ജിയായുമുള്ള വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരണവും വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും നടന്നു.

Scroll to Top