വേലാശ്വരം സഫ്ദര്‍ ഹാശ്മി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷം നടന്നു.

എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കലാകായിക സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ വിദ്യാഭ്യാസ മേഖലകളില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിച്ചവരുന്ന വേലാശ്വരം സഫ്ദര്‍ ഹാശ് മി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷം വിവിധ പരിപാടികളോടെ നടന്നു. വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടനം എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണന്‍ നിര്‍വഹിച്ചു.സഫ്ദര്‍ ഹാശ്മി അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് എ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായ കെ.സബീഷ്, കെ. വി.സുകുമാരന്‍, വി. വി.തുളസി, കെ. ബിന്ദു, പി. കെ. മഞ്ജിഷ എന്നീ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങും വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് വി.പൊക്കന്‍ മേസ്തിരിയുടെയും പാറു അമ്മയുടെയും സ്മരണയ്ക്ക് മക്കളും കാടന്‍ വീട്ടില്‍ കണ്ണന്റെയും കുരുക്കള്‍ വീട്ടില്‍ കുഞ്ഞമ്മയുടെയും സ്മരണയ്ക്ക് മക്കളും ഏര്‍പ്പെടുത്തിയ എന്‍ഡോമെന്റ് വിതരണവും വിവിധ മേഖലകളില്‍ കഴിവ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.പി. കൃഷ്ണന്‍, സി. വി. കൃഷ്ണന്‍, പി. സജിത്ത്, ടി.വിഷ്ണു നമ്പൂതിരി, പി. ശ്യാമള എന്നിവര്‍ സംസാരിച്ചു ക്ലബ്ബ് സെക്രട്ടറി വി. ആകാശ് സ്വാഗതവും ട്രഷറര്‍ അര്‍ജുന്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നൃത്ത നൃത്ത്യങ്ങളും തെരുവ് നാടകവും അരങ്ങേറി.

Scroll to Top