13 മണിക്കൂര്‍ കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ ഓതി തീര്‍ത്ത് ഹാഫിസ് മുഹമ്മദ് ഹുസൈന്‍ റാസി

കാസര്‍ഗോഡ് നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാമസ്ജിദിന്റെ കീഴിലുള്ള ദാറുല്‍ ഹുനഫാ തഹഫീസുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥി ഹാഫിസ് മുഹമ്മദ് ഹുസൈന്‍ റാസി 13 മണിക്കൂര്‍ കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠം ഓതി തീര്‍ത്തു. തളങ്കര സ്വദേശി അബ്ദുസ്സമീര്‍-
ആയിഷത്ത് സൈറ ദമ്പതികളുടെ മകനാണ്. തങ്ങളുപ്പാപ്പ ഉറൂസിന്റെ ആദ്യ ദിവസത്തില്‍ ആണ് സനദ് ദാന സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥിയെ ആദരിക്കുന്നതിന് വേണ്ടി പ്രത്യേകം പരിപാടി സംഘടിപ്പിച്ചിരിക്കുകയാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Scroll to Top