കോഴിക്കോട് വെസ്റ്റ് ഹില്‍ പോളി ടെക്നിക്ക് ഓഡിറ്റോറിയത്തില്‍ 3,4 (ശനി,ഞായര്‍) തീയതികളില്‍ നടന്ന രണ്ടാമത് കാജു കാടോ ഓള്‍ കേരള ഓള്‍ സ്‌റ്റൈല്‍ ഫുള്‍ കോണ്‍ടാക്ട് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് കെന്‍പോ കരാട്ടെ ടീം അംഗങ്ങളായ അഭിനവ് പി (15-17 ബോയ്‌സ് -45kg) സ്വര്‍ണ്ണവും , ആദില്‍ ജോജന്‍ (പ്രൊ ഫൈറ്റ്), അക്ഷയ് കുമാര്‍ (15-17ബോയ്‌സ് -50kg), മുഹമ്മദ് ഹനീഫ്(9-12ബോയ്‌സ് -32kg ) വെള്ളിയും നേടി, ഹര്‍ഷല്‍ ശിവദ്, അജ്മല്‍, അന്‍വിധ് എന്നിവരും പങ്കെടുത്തു.
കേരളത്തിലെ ആദ്യത്തെ കരാട്ടെ പ്രൊ ഫൈറ്റില്‍ ആദില്‍ ജോജന്‍ രണ്ടാം സ്ഥാനം കരസ്തമാക്കി
ചൈനീസ് കെന്‍പോ കരാട്ടെ ചീഫ് ഇന്‍സ്ട്രക്ടര്‍ ശിഹാന്‍ രാജേഷ്, ടീം മാനേജര്‍ സെന്‍സെയ് ചിത്രമോഹനന്‍,കാജു കാടോ ഗ്രാന്‍ഡ് മാസ്റ്റര്‍ ദിലീപ് എം എന്നിവരോടൊപ്പം
സ്റ്റേറ്റ് കരാട്ടെ ചാമ്പ്യന്‍ഷിപ് സമാപിച്ചു




