മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍മാന്‍ ഹനീഫ് കെഎം
എന്നിവര്‍ പങ്കെടുത്തു
കാസര്‍കോട്:
മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്, കാസറഗോഡ് യൂണിറ്റ് വേക്ക് അപ്പ് കാസറഗോഡ് എന്ന പേരില്‍
മുഖാമുഖം സംഘടിപ്പിച്ചു.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കാസര്‍ഗോഡ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍മാന്‍ ഹനീഫ് കെ എം എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു മുഖമുഖം. കാസറഗോഡ് സിറ്റി ടവറിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
യൂത്ത് വിംഗ് പ്രവര്‍ത്തക സമിതി അംഗങ്ങളുമായി നഗരത്തിലെ സമഗ്ര വികസനത്തെ കുറിച്ചും നിലവില്‍ പരിഹരിക്കപ്പെടേണ്ട വിവിധ വിഷയങ്ങളെ കുറിചും വിശദമായി സംസാരിച്ചു. നഗരവികസനവും വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ട വിവിധ നിര്‍ദ്ദേശങ്ങള്‍ യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ പങ്കുവെച്ചു.
യോഗത്തില്‍ യൂത്ത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റി കൂള്‍ സ്വാഗതവും, മര്‍ച്ചന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുനീര്‍ എം എം ആമുഖമായി പരിപാടിയെ കുറിച്ച് വിശദീകരിച്ചു. ഫൈറോസ് മുബാറക് നന്ദിയും പറഞ്ഞു. പരിപാടിയില്‍ കാസര്‍ഗോഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇല്യാസ് ടി എ, ജനറല്‍ സെക്രട്ടറി ദിനേശ്, ട്രെസ്സെറര്‍ നഹീം അങ്കോല എന്നിവര്‍ പങ്കെടുത്തു.




