ടി. കുമാരന്‍ നായര്‍ ശാസ്ത്രബോധവും യുക്തിചിന്തയും ഉയര്‍ത്തി പിടിച്ച കമ്മ്യൂണിസ്റ്റ്

കരിച്ചേരി : ശാസ്ത്രബോധവും യുക്തിചിന്തയും ഉയര്‍ത്തി പിടിച്ച് പാവങ്ങളോടൊപ്പം നിലയുറപ്പിച്ച മാതൃക കമ്മ്യൂണിസ്റ്റായിരുന്നു
ടി. കുമാരന്‍ നായരെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അഭിപ്രായപ്പെട്ടു. ജാതി – മത . കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുമായി
അടുപ്പമുണ്ടാക്കിയ നേതാവായിരുന്നു
ടി. കുമാരന്‍ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു. സി.പി.ഐ കരിച്ചേരി ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തില്‍
ടി. കുമാരന്‍ നായരുടെ പതിനേഴാം ചരമവാര്‍ഷിക ദിനത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് നമുക്ക് സഖാവിനോട് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ കര്‍ത്തവ്യമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കുമാരന്‍ നായര്‍
അധ്യക്ഷത വഹിച്ചു.സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍ , എ.കെ.എസ് ടി യു സംസ്ഥാനകമ്മിറ്റിയംഗം സുനില്‍കുമാര്‍ കരിച്ചേരി,ബാലകൃഷ്ണന്‍ പെര്‍ളം, യുവ കവി സുനിത കരിച്ചേരി,
ബ്രാഞ്ച് സെക്രട്ടറി സുജിത്ത്കുമാര്‍ ഇ എന്നിവര്‍ സംസാരിച്ചു.
അസുഖ ബാധിതയായ പ്രസീത വിനോദിനുള്ള ചികില്‍സാ സഹായം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ വിനോദിന് കൈമാറി.

Scroll to Top