മൊഗ്രാല്‍ പുത്തൂര്‍ ജി യു പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ നവീകരിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനം കാസര്‍കോട് എം എല്‍ എ എന്നെ നെല്ലിക്കുന്ന് നിര്‍വഹിച്ചു
പിടിഎ പ്രസിഡണ്ട് സിറാജ് മുപ്പ സ്വാഗതം ആശംസിച്ചു
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അര്‍ഫാന നജീബ് മുഖ്യാതിഥിയായി പങ്കെടുത്തു ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജമാല്‍ ബള്ളൂര്‍ സ്‌കൂള്‍ എച്ച് എം വിമലകുമാരി ടീച്ചര്‍ പിടിഎ വൈസ് പ്രസിഡണ്ട് രമേശ് എസ് എം സി ചെയര്‍മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ പിടിഎ എക്‌സിക്യൂട്ടീവ് അംഗം ലത്തീഫ് ആരിക്കാടി മറിയം ടീച്ചര്‍ പൂര്‍വവിദ്യാര്‍ഥികളായ ബഷീര്‍ കെ എം ഇംതിയാസ് മൂപ്പ റഹീം ചൗക്കി സലിം മജല്‍ കാസര്‍ഗോഡ് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവ വിജയി പ്രണമയാ സ്‌കൂളിലെ ടീച്ചേഴ്‌സ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ചടങ്ങില്‍ പങ്കെടുത്തു
ചടങ്ങില്‍ വെച്ച് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെയും സ്‌കൂളിലെ കാസര്‍ഗോഡ് ജില്ല റവന്യൂ കലോത്സവ വിജയിയെയും എംഎല്‍എ എന്നെ നെല്ലിക്കുന്ന് ആദരിച്ചു
മൊഗ്രാല്‍ പുത്തൂര്‍ ജി യു പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ നവീകരിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനം കാസര്‍കോട് എം എല്‍ എ എന്നെ നെല്ലിക്കുന്ന് നിര്‍വഹിച്ചു




