ചലച്ചിത്ര പിന്നണി ഗായകന്‍ കോഴിക്കോട്സുനില്‍ കുമാറിന് ടീം കാസര്‍കോടിന്റെ ആദരം.

കാസര്‍ഗോഡ്.സിനിമ സംഗീത സൗന്ദര്യത്തിന്റെ ദീര്‍ഘയാത്രയില്‍ മലയാള സിനിമാഗാനങ്ങള്‍ക്ക് അമരമായ മുദ്ര പതിപ്പിച്ച പ്രതിഭാസമ്പന്നനായ ഗായകന്‍ പി.കെ. സുനില്‍ കുമാറിനെ ടീം കാസര്‍കോട് ആദരിച്ചു.

ഫിലിം ക്രിറ്റിക്‌സ് മികച്ച ഗായകനുള്ള അവാര്‍ഡും,2025 ട്രാവന്‍കൂര്‍ ഫെസ്റ്റ് മികച്ച ഗായകനുള്ള അവാര്‍ഡും നേടിയതിന്റെ അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ ബി.എം. സാദിഖ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലേബര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍ സലാം.പി.കെ സുനില്‍ കുമാറിന് മെമന്റോ കൈമാറി.സെഞ്ചുറി പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന ചടങ്ങില്‍ ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ആതിര, കെ.കൃഷ്ണന്‍,സിംഗര്‍ അനുന മന്‍സൂര്‍ കോഴിക്കോട്,
കവി സുബൈര്‍ പടപ്പില്‍, ഹമീദ് കാവില്‍,മധു മുണ്ടയില്‍,സജു പെരിയ, സിദ്ദിഖ് പടപ്പില്‍,സുധ ടീച്ചര്‍,സൗമ്യ പെരിയ എന്നിവരോടൊപ്പം ഗായികാ-ഗായകരും ചടങ്ങില്‍ പങ്കെടുത്തു.

മലയാള സംഗീതലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അര്‍ഹമായ ആദരവാണ് പി.കെ. സുനില്‍ കുമാറിന് ലഭിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.

Scroll to Top