കാസറഗോഡ് :
കോട്ടയം ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ നടന്ന സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് കരസ്തമാക്കിയ ഐഫാസ് അബ്ദുള്ളക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉപഹാരം നല്‍കി . മൈ സ്‌ക്രീന്‍ ടൈം സ്റ്റോറി എന്ന വിഷയത്തിലാണ് ഐഫാസ് പരിപാടി അവതരിപ്പിച്ചത്.കഴിഞ്ഞ രണ്ടു വര്‍ഷമായി ഐഫാസ് ജില്ലാ വേദികളില്‍ തിളങ്ങി നില്കുന്നു. കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥിയാണ് . ബിസിനസ്‌കാരനും പൊതുപ്രവര്‍ത്തകനുമായ മുട്ടതൊടി ഹിദായത്ത് നാഗറിലെ അഷ്റഫ് പാറ യുടെയും ഹാജിറ യുടെയും മകനാണ്
ഫോട്ടോ അടിക്കുറിപ്പ് : കോട്ടയം ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ നടന്ന സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് കരസ്തമാക്കിയ ഐഫാസ് അബ്ദുള്ളക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉപഹാരം നല്‍കുന്നു




