”ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എസ്‌കെഎസ്എസ്എഫ് ചെയ്യുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്; ഈ സേവനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നേറണം.” – ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍
കാസര്‍കോട്: ഫെബ്രുവരി 4 മുതല്‍ 8 വരെ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 18, 19 തീയതികളില്‍ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നായകനായ വിജയഗാഥ പ്രചരണ പര്യടനത്തിന്റെ പോസ്റ്റര്‍ പ്രകാശനം പ്രമുഖ വ്യവസായിയും സമസ്ത സഹകാരിയുമായ ഡോ. കുറ്റിക്കോല്‍ അബൂബക്കര്‍, ദാവൂദ് ഹാജി ചിത്താരിക്ക് നല്‍കി നിര്‍വഹിച്ചു.
സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും നേതാക്കള്‍ സംബന്ധിച്ച ചടങ്ങ് ഡോ. കുറ്റിക്കോല്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എസ് കെ എസ് എസ് എഫ് ചെയ്യപ്പെടുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും, തുടര്‍ന്നും ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് താനാശംസിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട് സംസാരിച്ചു. ജംഇയ്യത്തുല്‍ മുദരിസീന്‍ സെക്രട്ടറി മുഹിയുദ്ദീന്‍ അസ്ഹരി നെല്ലിക്കട്ട പ്രാര്‍ത്ഥന നടത്തി.
ജമാഅത്ത് പ്രസിഡന്റ് ഹബീബ് ഹാജി കുളിക്കാട്, സമദ് ഹാജി നടുക്കണ്ടം, സഈദ് അസ്അദി പുഞ്ചാവി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ട്രഷറര്‍ ഷറഫു ബെസ്റ്റ് ഇന്ത്യ, ഹാരിസ് ചിത്താരി, ശരീഫ് മുബാറക്, ഫയറൂസ് സി.എം., മുര്‍ഷിദ് സി.കെ., ജുനൈദ് റഹ്‌മാനി, അഹ്‌മദ് മദ്‌നി, അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് അശ്റഫ് മൗലവി, മുഹമ്മദ് സിനാന്‍ ഫൈസി, മുഹമ്മദ് നിസാര്‍ മൗലവി, ഇബ്രാഹിം അസ്‌നവി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
പടം 1: വിജയഗാഥയുടെ പോസ്റ്റര്‍ പ്രകാശനം ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ ദാവൂദ് ഹാജി ചിത്താരിക്ക് നല്‍കി നിര്‍വഹിക്കുന്നു.




