ഗവ. യു പി സ്‌കൂള്‍ ആയമ്പാറയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ട് ക്ലാസ് മുറികളുടെയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഉച്ചഭക്ഷണ ഹാളിന്റെയും ഉദ്ഘാടനം ബഹു. ഉദുമ എം എല്‍ എ അഡ്വ. ശ്രീ സി എച്ച് കുഞ്ഞമ്പു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡോ. സി കെ സബിത യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ടി പ്രഭാകരന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ എസ് ആര്‍ ജി കണ്‍വീനര്‍ എ കെ അനു നന്ദി പ്രകാശിപ്പിച്ചു.മുന്‍ മെമ്പര്‍ ശ്രീമതി ലതാ രാഘവനെയും പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ ഇ ഐ മുഹമ്മദ് എന്നിവരെയും യോഗത്തില്‍ വെച്ച് ആദരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ സുരേന്ദ്രന്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ ഗംഗാധരന്‍, മൂന്നാം വാര്‍ഡ് മെമ്പര്‍ കാര്‍ത്യായനി കൃഷ്ണന്‍, ശ്രീ.എം.മോഹനന്‍ ,ശ്രീ അരീക്കര രാജന്‍, ശ്രീ മുരളീധരന്‍ എ എം , ശ്രീ ദിവാകരന്‍ മാസ്റ്റര്‍, ബി പി സി അബ്ദുല്‍സലാം എം എച്ച്, ദാമോദരന്‍ മോലോത്തുങ്കാല്‍, മോഹനന്‍ കുണ്ടൂര്‍ ,വിനോദ് കുമാര്‍ കാനത്തിങ്കാല്‍,രമ്യ രതീഷ്, മധു.കെ,ലത രാഘവന്‍,പുഷ്പ കെ എന്‍ എന്നിവര്‍ സംസാരിച്ചു.
ക്ലാസ് മുറികളുടെയും ഉച്ചഭക്ഷണശാലയുടെയും ഉദ്ഘാടനം




