ജില്ലയില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ,ഹോസ്ദുര്‍ഗ് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സ്വര്‍ണ്ണ കപ്പിന് സ്വീകരണം നല്‍കി.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണ കപ്പ് പ്രയാണം കാസര്‍കോട് നിന്ന് തുടങ്ങി.ഇന്ന് 36 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കിയ ശേഷം കോഴിക്കോട്ട് സമാപിക്കും.മൊഗ്രാല്‍ ജി.വി.എച്ച് സില്‍ നിന്നാണ് തൃശൂരിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയിലേക്കുള്ള സ്വര്‍ണ കപ്പ് പ്രയാണം തുടങ്ങിയത്.മഞ്ചേശ്വരം എം.എല്‍ എ – എ.കെ.എം അഷറഫ് സ്വര്‍ണ കപ്പ് പ്രയാണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജനുവരി 13 ന് വൈകിട്ട് ആറ് മണിക്ക് സംസ്ഥാന കലോത്സവത്തിന്റെ പ്രധാന വേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സ്വര്‍ണ കപ്പ് എത്തിച്ചേരും.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണ്ണ കപ്പിന്റെ പ്രയാണം മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ നിന്നും ആരംഭിച്ചു.




