എന്‍.ജി.ഒ. അസോസിയേഷന്‍ ഇന്ദിരഗാന്ധി അനുസ്മരണം നടത്തി

കേരള എന്‍ ജി ഒ അസോസിയേഷന്‍ കാസറഗോഡ് സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര പ്രിയദര്‍ശിനിയുടെ നാല്‍പത്തി ഒന്നാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ജില്ലാ പ്രസിഡണ്ട് എ ടി ശശി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പുഷ്പാര്‍ച്ചനയും നടത്തി. ബ്രാഞ്ച് പ്രസിഡണ്ട് രഘു ഇരിയണ്ണി അധ്യക്ഷത വഹിച്ചു. സെറ്റോ ചെയര്‍മാന്‍ ലോകേഷ് എം ബി ആചാര്‍ സംസ്ഥാന കമ്മിറ്റിയംഗം വത്സല കൃഷ്ണന്‍ , ജില്ലാ ട്രഷര്‍ വി എം രാജേഷ് ബ്രാഞ്ച് ട്രഷറര്‍ ഗിരിജ മാപ്പിടിച്ചേരി കെ ശിവകുമാര്‍ പ്രതീഷ് ബാബു വിനോദ് പെരിങ്ങത്ത്‌കെ കുശലന്‍ബി ടി കമലാക്ഷന്‍ എം അശോകന്‍ സൈദ
എന്നിവര്‍ നേതൃത്വം നല്‍കി

Scroll to Top