എസ് ടി യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കും

മുളിയാര്‍:ജനുവരി 31,ഫെബ്രുവരി 1,2 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന എസ് ടി യു സംസ്ഥാന സമ്മേളനത്തില്‍ 50 തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു പൊവ്വല്‍,മാസ്തിക്കുണ്ട് യൂണിറ്റുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.എം എസ് ശുക്കൂര്‍ അധ്യക്ഷത വഹിച്ചു.എസ് ടി യു ജില്ലാ ട്രഷറര്‍ പി ഐ എ ലത്തീഫ് ഉല്‍ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഹനീഫ പൈക്കക്ക് സ്വീകരണം നല്‍കി.എ ബി കലാം മുഖ്യാതിഥിയായി. ഹനീഫ പാറ,സി.എ ഇബ്രാഹിം, എം കെ ഇബ്രാഹിം,ഹനീഫ പൈക്ക,എ കെ ഫൈസല്‍,സമീര്‍ മുളിയാര്‍,കെ.പി ഹമീദ്,പി.സി.മഷൂദ് പ്രസംഗിച്ചു.
ഫോട്ടോ:നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു പൊവ്വല്‍,മാസ്തിക്കുണ്ട് യൂണിറ്റ് സംയുക്ത സംഗമം എസ് ടി യു ജില്ലാ ട്രഷറര്‍ പി ഐ എ ലത്തീഫ് ഉല്‍ഘാടനം ചെയ്യുന്നു.

Scroll to Top