കെസിഎന്‍. ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആയിരുന്നു പി.കെ ഫൈസലിന്റെ പരാമര്‍ശം
എസ്‌ഐആര്‍ നടപ്പിലാക്കിയതിലൂടെ സിപിഎം കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന ഇരട്ട വോട്ടുകളും കള്ളവോട്ടുകളും ഒഴിവാക്കാന്‍ സാധിച്ചുവെന്ന കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് പി.കെ.ഫൈസലിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.
ഇതുവരെ എസ്‌ഐആറിനെ ശക്തമായി എതിര്‍ത്തുവന്നിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അവരുടെ നിലപാട് തിരുത്തിയിരിക്കുകയാണെന്ന് വേണം മനസ്സിലാക്കാന്‍ .ഇത് പരസ്യമായി ഏറ്റുപറയാന്‍ ഫൈസല്‍ തയ്യാറാകണം.
എസ്‌ഐആറിനെക്കുറിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രചരണം തെറ്റായിരുന്നുവെന്നും അപവാദപ്രചരണം നടത്തിയതിന് യുഡിഎഫ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡണ്ട് ഫൈസലിന്റെ പ്രസ്താവനയെക്കുറിച്ച് മുസ്ലിം ലീഗ്, സിപിഎം എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നിലപാട് വ്യക്തമാക്കണമെന്നും അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.




