സര്‍ക്കാറിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും സംഘടിപ്പിക്കുന്ന നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍ സ്‌പ്രോഗ്രാം വികസന ക്ഷേമപഠന പരിപാടിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനം ഊര്‍ജിതമാക്കാന്‍ കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പരിപാടിയുടെ സംസ്ഥാന തല ഉപദേശക സമിതി അംഗം കില മുന്‍ ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ അവലോകനം നടത്തി. സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ നിയോഗിച്ച ഉദ്യോഗസ്ഥരും വിദഗ്ദരും പരിപാടി ലക്ഷ്യം കൈവരിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികളെല്ലാം മികച്ച രീതിയില്‍ നടപ്പാക്കിയ കാസര്‍കോട് ജില്ലയില്‍ സിറ്റിസണ്‍ റെസ്‌പോണ്‍ സ്‌പ്രോഗ്രാം വളരെ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് കളകട്ര്‍ പറഞ്ഞു.
മൊബൈല്‍ ആപുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും സംശയ നിവാരണ ത്തിന് സപ്പോര്‍ട്ട് ടീം സജ്ജമാണെന്നും ഡോ ജോയി ഇളമണ്‍ പറഞ്ഞു.പരിപാടിയുടെ തുടക്കം മുതല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കാസര്‍കോട് ജില്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ആമുഖഭാഷണം നടത്തി.
ജില്ലാതലനിര്‍വഹണ സമിതി അംഗങ്ങളായ കെ ബാലകൃഷ്ണന്‍, അജയന്‍ പനയാല്‍. രതീഷ് പിലിക്കോട് ,കെ അനില്‍കുമാര്‍ നിയമസഭാ മണ്ഡലം ചാര്‍ജ് ഓഫീസര്‍മാരായ കെ. നാഗേഷ് , എ രവീന്ദ്ര, കെ വി മനോജ് കുമാര്‍ കെവി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ – അസംബ്ലി തലങ്ങളിലുള്ള നിര്‍വ്വഹണ സമിതി അംഗങ്ങള്‍ ,അസംബ്ലി പഞ്ചായത്ത്തലചാര്‍ജ് ഓഫീസര്‍മാര്‍ പരിശീലകര്‍ വിദഗ്ദര്‍ തീമാറ്റിക് എക്‌സ്‌പേര്‍ട്ട്‌സ് യോഗത്തില്‍ പങ്കെടുത്തു.
ജില്ലാതല അവലോകന യോഗം സംഘടിപ്പിച്ചു




