കാസര്‍ഗോഡ് : പരമാവധി പൗരന്‍മാരെ നരേന്ദ്രമോദിയുടെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളാക്കാന്‍ ബിജെപി ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നും ജനക്ഷേമപദ്ധതികളുടെ പ്രചാരകരാകണമെന്നും ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി.കെ. സജീവന്‍ പറഞ്ഞു. ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ബിജെപി ജനപ്രതിനിധികളുടെ ആദ്യ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലായാല്‍ ബിജെപി രാഷ്ട്രീയനേട്ടം ഉണ്ടാക്കുമെന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭയക്കുന്നു. അതുകൊണ്ട് തന്നെ പല കേന്ദ്ര പദ്ധതികളും നടപ്പാക്കാതിരിക്കുകയോ പേര് മാറ്റി അവതരിപ്പിക്കുകയോ ചെയ്യുകയാണ്. ജില്ലയില്‍ ബിജെപി ഭരിക്കുന്ന 5 പഞ്ചായത്തുകളില്‍ മികച്ച ഭരണം കാഴ്ച്ച വെക്കാനുള്ള പരിശ്രമം ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും വി.കെ. സജീവന്‍ ആവശ്യപ്പെട്ടു.
ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അദ്ധ്യക്ഷത വഹിച്ചു.
ബിജെപി മേഖല സംഘടനാ ജനറല്‍ സെക്രട്ടറി ജി. കാശിനാഥ് ജനപ്രതിനിധികളും സംഘടനാപരമായ ദൗത്യവും എന്ന വിഷയം അവതരിപ്പിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, മനുലാല്‍ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്,
ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും ദേലംപാടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയുമായ പ്രമീള സി. നായിക്, ജില്ലാ പഞ്ചായത്ത് അംഗം രാമപ്പ മഞ്ചേശ്വരം, മധൂര്‍ ഗ്രാമപഞ്ചായത്ത് സുജ്‌നാനി ഷാന്‍ഭാഗ്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശങ്കര, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജനനി, കുമ്പടാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. യശോദ, ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലിനി എന്നിവര്‍ സംസാരിച്ചു.




