വൈഭവിനെന്ത് ബാബര്‍! റെക്കോര്‍ഡ് വെട്ടിച്ച് യുവതാരം; ക്യാപ്റ്റനായും ചരിത്രം

ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഇതിനകം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്

കഴിഞ്ഞ ഒറു വര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷന്‍ താരമാണ് 14 വയസ്സുകരനായ വൈഭവ് സൂര്യവംശി. ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഇതിനകം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്. ഇപ്പെഴിതാ ഏറ്റവും പുതിയ റെക്കോര്‍ഡിലൂടെ പാകിസ്താന്‍ ഇതിഹാസം ബാബര്‍ അസമിനെ മറികടന്നിരിക്കുകയാണ് വൈഭവ്.

16 വയസ്സിന് മുമ്പ് ഏറ്റവും കൂടുതല്‍ ന്താരാഷ്ട്ര യൂത്ത് ഏകദിന സെഞ്ചുറി നേടിയ താരമെന്ന നേട്ടമാണ് കൈവരിച്ചത്.
ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ യൂത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് ചരിത്രനേട്ടം. 74 പന്തില്‍ നിന്ന് 127 റണ്‍സ് നേടിയ സൂര്യവംശി പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങളും നേടി.

യൂത്ത് ഏകദിന ക്രിക്കറ്റില്‍ സൂര്യവംശിയുടെ മൂന്നാമത്തെ സെഞ്ച്വറിയാണിത്. 16 വയസ്സിന് മുമ്പ് രണ്ട് സെഞ്ചുറികളാണ് ബാബര്‍ അസമിന്റെ പേരിലുള്ളത്. 16-ാം ജന്മദിനം ആഘോഷിക്കുന്നതിന് മുമ്പ് യൂത്ത് ഏകദിന ക്രിക്കറ്റില്‍ ഇതുവരെ ആറ് പേര്‍ മാത്രമാണ് സെഞ്ചുറി നേടിയത്.

14ാം വയസ്സില്‍ ഇന്ത്യ അണ്ടര്‍-19 ടീമിനെ നയിച്ച് വിദേശത്ത് ഏകദിന പരമ്പര തൂത്തുവാരുകയെന്ന അപൂര്‍വ നേട്ടത്തിനും സൂര്യവംശി അര്‍ഹനായി. യൂത്ത് ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡും സ്വന്തമാക്കി. പാകിസ്താന്‍ താരം ബാസിദ് ഖാന്റെ 1998 ലെ റെക്കോഡ് (16 വയസ്സ്, 294 ദിവസം) മറികടന്നു.

Scroll to Top