കാസറഗോഡ്,വിദ്യാര്‍ത്ഥിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം

,അക്രമിയെ ഹെല്‍മറ്റ് കൊണ്ട് നേരിട്ട് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു.മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.സമീപത്തെ ക്ലബ്ബിലേക്ക് വഴി ചോദിച്ചെത്തിയ സ്‌കൂട്ടര്‍ യാത്രികന്‍, 16 വയസ്സുള്ള ആണ്‍കുട്ടിയെ യാത്രാമധ്യേ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവാവ് മറ്റൊരാളെ ഫോണ്‍ ചെയ്യുന്നതിനിടെ ആണ്‍കുട്ടി ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ്,പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

Scroll to Top