ബദര്‍ നഗര്‍ : മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് 6ാം വാര്‍ഡ് 7ാം വാര്‍ഡ് സംയുക്ത ലീഗ് സഭ നവംബര്‍ 2ന് ബദര്‍ നഗറിലെ മാഷ് വില്ലയില്‍ വെച്ച് നടക്കും.
പരിപാടിയുടെ ഭാഗമായി വനിതാ സംഗമം മെഹന്തി ഫെസ്റ്റ്, കുട്ടികളുടെ കലാപരിപാടികള്‍, ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിന്റെ കീഴിലുള്ള ക്വിസ് മത്സരം ആസാദ് നഗര്‍ കൂട്ടായ്മയുടെ കൈമുട്ടിപ്പാട്ട് , പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഇശല്‍ നൈറ്റ് എന്നീ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കൂടിയാലോചന യോഗത്തില്‍ ഇരു വാര്‍ഡുകളിലെയും മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു. രാവിലെ 10:30 ന് ആരംഭിക്കുന്ന വനിതാ സംഗമത്തില്‍ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ വനിതാ സംഗമം ഉദ്ഘാടനം ചെയ്യും, അഡ്വക്കറ്റ് ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ലീഗ് സഭ പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി എം മുനീര്‍ ഹാജി ലീഗ് സഭ ഉദ്ഘാടനം നിര്‍വഹിക്കും, പരിപാടിയുടെ മുഖ്യാതിഥികളായി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട്, MLA എന്‍ എ നെല്ലിക്കുന്ന് എന്നിവരും സംബന്ധിക്കും.ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കന്മാര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിക്കും
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 6,7 വാര്‍ഡ് ലീഗ് സഭ നവംബര്‍ 2ന്




