കുമ്പള: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കുമ്പളയില്‍ കുമ്പള പോലീസ്, ചിരഞ്ജീവി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കുമ്പള, മൊഗ്രാല്‍-കുമ്പള മെക് 7 ഹെല്‍ത്ത് ക്ലബ് സംയുക്തമായി മാനവ ഐക്യത്തിനും, ലഹരിക്കെതിരേയും ‘റണ്‍ ഫോര്‍ യൂണിറ്റി, റണ്‍ എഗൈന്‍സ്റ്റ് ഡ്രഗ്‌സ് ‘എന്ന ലക്ഷ്യത്തോടെ കൂട്ടയോട്ടം സംഘടിപ്പിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
കൂട്ടയോട്ടം ശാന്തി പള്ളത്തുനിന്ന് ആരംഭിച്ച് കുമ്പള പോലീസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. കുമ്പള പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുകുന്ദന്‍ ടി കെ ഫ്‌ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. മെക് 7 മൊഗ്രാല്‍ കോര്‍ഡിനേറ്റര്‍ എം മാഹിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചിരഞ്ജീവി ക്ലബ് പ്രസിഡന്റ് കൃഷ്ണ ഗെട്ടി സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ സത്താര്‍ ആരിക്കാടി, അറബി കുമ്പള, എം എ അബൂബക്കര്‍ സിദ്ദീഖ് മൊഗ്രാല്‍, സന്തോഷ്, കിഷോര്‍, മഹേശ്വര, കിരണ്‍ പൂജാരി, വിജയകുമാര്‍ മൊഗ്രാല്‍ എന്നിവര്‍ ആശംസകള്‍ നേരുന്നു.




