പ്രതികള്‍ക്ക് വേണ്ടി അഡ്വ. ടി. പി. ഉണ്ണിക്കൃഷ്ണന്‍ (അച്ചു വക്കീല്‍)അഡ്വ. സുമേഷ കുമാര്‍ എസ് എന്നിവര്‍ ഹാജരായി
കാസര്‍ഗോഡ്: അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ 2019-ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം കേസില്‍ വിചാരണ നേരിട്ട പ്രതികളെ കാസര്‍ഗോഡ് അദീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വെറുതെവിട്ടു.
അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് അച്യുത് രാജ് ഉണ്ണിയാണു വിധി പ്രസ്താവിച്ചത്. 2019 ജൂലൈ 5-ന് മക്കരങ്കോട്ടു പ്രദേശത്ത് സതീഷനെ ആക്രമിക്കാന്‍ ശ്രമിച്ചാരോപിച്ച് അമ്പലത്തറ ?? IPC 447, 323, 324, 506, 308 r/w 34 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
മാതാവും ഉള്‍പ്പെടെ എല്ലാ സാക്ഷികളും പ്രോസിക്യൂഷന്‍ വാദത്തെ പിന്തുണച്ചുവെങ്കിലും, സാക്ഷിമൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായതായി പ്രതിഭാഗം ചൂണ്ടിക്കാട്ടി.
പ്രതികളുടെ ഭാഗത്ത് നിന്ന് അഡ്വ. ടി. പി. ഉണ്ണിക്കൃഷ്ണന്‍ (അച്ചു വക്കീല്‍) അഡ്വ. സുമേഷ കുമാര്‍ എസ്.എന്നിവര്‍ ഹാജരായി. പ്രതിഭാഗം തെളിവുകളിലെ അനൗപചാരികതയും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കോടതി വിചാരണ നേരിട്ട പ്രതികളെ വെറുതെവിട്ടത്.




