കാസര്‍കോട്:ജനുവരി 31,ഫെബ്രുവരി 1,2 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന എസ്. ടി. യു സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു യൂണിറ്റ് സംഗമങ്ങള്‍ നടത്തി.ബെദിര യൂണിറ്റ് സംഗമം എസ് ടി യു ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അബൂബക്കര്‍ ബെദിര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി ഐ എ ലത്തീഫ്,ജന.സെക്രട്ടറി ഹനീഫ പാറ,ശിഹാബ് റഹ്‌മാനിയ നഗര്‍, ബി എസ് അബ്ദുല്ല,ഇര്‍ഷാദ് ഹുദവി,മുനീസ റാസിഖ്,ആയിഷ അശ്‌റഫ്,ആരിഫ് കരിപ്പൊടി,നൂറുദ്ധീന്‍ പ്രസംഗിച്ചു.
ബദിയടുക്ക പള്ളത്തടുക്ക യൂണിറ്റ് സംഗമം ജില്ലാ പ്രസിഡണ്ട് പി ഐ എ ലത്തീഫ് ഉല്‍ഘാടനം ചെയ്തു. നൂറുദ്ധീന്‍ പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു.ഹനീഫ പാറ,അബ്ദുല്ല കൊല്ലമ്പാടി,ശാഫി പള്ളത്തടുക്ക പ്രസംഗിച്ചു.
കാസര്‍കോട് കൊല്ലമ്പാടിയില്‍ നടന്ന യൂണിറ്റ് സംഗമം ജില്ലാ പ്രസിഡണ്ട് പി ഐ എ ലത്തീഫ് ഉല്‍ഘാടനം ചെയ്തു. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ഹനീഫ പാറ, ശിഹാബ് റഹ്‌മാനിയ നഗര്‍,ഖാലിദ് പച്ചക്കാട്, സൈനുദ്ധീന്‍ തുരുത്തി, ഹനീഫ ഹാജി കൊല്ലമ്പാടി പ്രസംഗിച്ചു.
ഫോട്ടോ നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ബെദിര യൂണിറ്റ് സംഗമം എസ് ടി യു ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം ഉല്‍ഘാടനം ചെയ്യുന്നു
എസ് ടി യു യൂണിറ്റ് സംഗമങ്ങള്‍




