അഷറഫ് കര്‍ള
ഇനി
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍….
അഷ്റഫ് കര്‍ള കൂടാതെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായി
മറിയ മാഹിന്‍(ക്ഷേമ കാര്യം), എം എസ് മൊയ്ദീന്‍ (ആരോഗ്യം,വിദ്യഭ്യാസം) എന്നിവരെയും തിരഞ്ഞെടുത്തു .
കാസറഗോഡ് : കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് കുമ്പള റെയില്‍വേ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വന്‍ ഭൂരിപക്ഷത്തോടെ ( 3231 വോട്ടിനു) വിജയിച്ചു കയറുകയും ചെയ്ത അഷ്റഫ് കര്‍ളയെ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാനായി തെരഞ്ഞെടുത്തു.
അഷ്റഫ് കര്‍ള കൂടാതെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി
മറിയ മാഹിന്‍(ക്ഷേമകാര്യം),
എം എസ് മൊയ്ദീന്‍ (ആരോഗ്യവിദ്യഭിസം) എന്നിവരെയും തിരഞ്ഞെടുത്തു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബുദുള്ള കുഞ്ഞി ചെര്‍ക്കളയുടെ അദ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് വരണാദികാരി ആര്‍ ഡി ഒ തെരഞ്ഞെടുപ്പ്‌നിയന്ത്രിച്ചു.
അഷറഫ് കര്‍ള കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു.ആ കാലയളവില്‍ അദ്ദേഹത്തിന്റെ പരിധിയില്‍ വരുന്ന ഡിവിഷനില്‍ അസാധ്യമായ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
ആ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്നനിലയില്‍ ഇനിയും ഒരുപാട് ഉത്തരവാതത്ത്വങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നാണ് വിശ്വാസം.




