കുമ്പള ടൗണിലെ ബസ്റ്റോപ്പുകളില്‍ സ്വകാര്യ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.

കുമ്പള.കുമ്പളയില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തില്‍ പൊറുതിമുട്ടി യാത്രക്കാര്‍.കുമ്പള ടൗണിന് സമീപം ബദിയടുക്ക കെഎസ്ടിപി റോഡിലാണ് ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി 5 ബസ് ഷെള്‍ട്ടറുകള്‍ സ്ഥാപിച്ച് ബസ്സുകള്‍ നിര്‍ത്തിയിടാനും, യാത്രക്കാരെ കയറ്റാനും സംവിധാനം ഒരുക്കിയത്.പുതിയ ഗതാഗത പരിഷ്‌കരണം അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ യാത്രക്കാരും, വ്യാപാരികളും പരാതിപ്പെട്ടിരുന്നു.

ബസ് സ്റ്റോപ്പുകള്‍ സ്ഥാപിച്ച ഷെള്‍ട്ടറി നരികില്‍ റോഡില്‍ തന്നെ സ്വകാര്യ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതും നിര്‍ത്തിയിടുന്നതുമാണ് ഇപ്പോള്‍ യാത്രക്കാര്‍ക്കും, ബസ്സുകള്‍ക്കും ദുരിതമാകുന്നത്. മംഗളൂരു,കാസറഗോഡ്, തലപ്പാടി ബസ്സുകളൊക്കെ യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിടുന്നത് ഇവിടെയാണ്.ഈ സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മൂലം വരുന്ന ബസ്സുകള്‍ റോഡിന് കുറുകെ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.ഇത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന് പറയുന്നുണ്ട്.

കുമ്പള സ്‌കൂളിലേക്ക് പോകുകയും, തിരിച്ചുവരികയും ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് ഈ ബസ്റ്റോപ്പിലെ ബസ്സുകളെയാണ്. ഇവിടെ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മൂലം റോഡ് മുറിച്ചു കടക്കാനും, ബസ്റ്റോപ്പിലെത്താനും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാകുന്നുണ്ട്.

വിഷയത്തില്‍ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും,കുമ്പള പോലീസിന്റെയും അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

ഫോട്ടോ:കുമ്പള ബസ്റ്റോപ്പിനടുത്ത് സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു.

Scroll to Top