എസ് കെ എസ് എസ് എഫ് വിജയഗാഥ ഫണ്ട് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഫെബ്രുവരി 4 മുതല്‍ 8 വരെ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 18, 19 തീയതികളില്‍ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നായകനായ വിജയഗാഥ പ്രചരണ പര്യടനത്തിന്റെ വിജയത്തിനായുള്ള ഫണ്ട് ഉദ്ഘാടനം
പ്രമുഖ വ്യവസായിയും സമസ്ത സഹകാരിയുമായ ഹാജി മുഹമ്മദ് ചെര്‍ക്കള ജില്ലാ വൈസ് പ്രസിഡണ്ട്
സയ്യിദ് ഹംദുള്ള
തങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി , സംസ്ഥാന സെക്രട്ടറിയേറ്റം ഫാറൂഖ് ദാരിമി കൊല്ലം പാടി , മുന്‍ സംസ്ഥാന സെക്രടറി ഹാരിസ് ദാരിമി ബെദിര , മൊയ്തീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള , സിദ്ധീഖ് ബെളിഞ്ചം ,സത്താര്‍ ഹാജി , മുനീര്‍ അണങ്കൂര്‍ , സി എച്ച് മുഹമ്മദ് വടക്കേക്കര
ഇല്യാസ് ഹുദവി മുഗു, യൂസുഫ് ദ ഇ ദാരിമി , ലത്തീഫ് കൊല്ലമ്പാടി , അബൂലബിബ് ഹിമമി , ശാക്കീര്‍ എന്‍.എം
തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു

Scroll to Top