സി ഒ എ സ്വപ്ന മന്ദിരം യാഥാര്‍ത്ഥ്യമായി .

പ്രൗഡ ഗംഭീരമായ ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.ഉദുമ പാലക്കുന്നില്‍ മൂന്ന് നിലകളിലായി ഏഴായിരത്തി അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സംവിധാനത്തോടുകൂടിയുള്ള ഓഫീസ് സമുചയമാണ് പണി കഴിപ്പിച്ചിട്ടുള്ളത്. ടങ്ങില്‍ ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. സി സി എന്‍ ഓഫീസ് ഉദ്ഘാടനവും സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ നിര്‍വഹിച്ചു.
എന്‍.എച്ച്. അന്‍വര്‍ മെമ്മോറിയല്‍ ഹാളിന്റെ ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും സി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ നിര്‍വഹിച്ചു.കാസര്‍കോട് വിഷന്‍ ഓഫീസ് ഉദ്ഘാടനം സി.ഒ.എ.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി.സുരേഷ് നിര്‍വഹിച്ചു.ഉദുമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷിയാസ് കാസര്‍കോട് വിഷന്‍ തിം സോംഗ് റിലീസിന്റെ ഉദ്ഘാടനവും സി സി എന്‍ വിഡിയോ ലോഞ്ച് ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസും നിര്‍വഹിച്ചു.
ഉദുമ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്‍ പി.വി ,ഹക്കിം കുന്നില്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,എന്നിവര്‍ മുഖ്യാതിഥികളായി.കെ.സി.സി.എല്‍. ചെയര്‍മാന്‍ കെ. ഗോവിന്ദന്‍,സിഡ്കോ പ്രസിഡണ്ട് കെ. വിജയകൃഷ്ണന്‍, ന്യൂസ് മലയാളം 24 7 എം ഡി.അബുബക്കര്‍ സിദ്ധിഖ് ,കേരള വിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി പി.എസ്, കെ.സി.സി.എല്‍.എം. ഡി. പി.പി.സുരേഷ് കുമാര്‍,കേരള വിഷന്‍ ന്യൂസ് എം. ഡി. പ്രജീഷ് അച്ചാണ്ടി
തുടങ്ങിയവര്‍ സംസാരിച്ചു.
സി.ഒ.എ.ജില്ലാ പ്രസിഡണ്ട് വി.വി.മനോജ്കുമാര്‍, കെ.സി.സി.എല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, കേരള വിഷന്‍ ന്യൂസ് ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ പാക്കം,ജില്ലാ ട്രഷറര്‍ വിനോദ്.പി, സി.സി.എന്‍ എം.ഡി.മോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഹരീഷ്.പി.നായര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച്
ടിവി മോഹനന്‍ ,മാധവന്‍ നായര്‍,അബ്ദുറഹ്‌മാന്‍ ബപ്പിടി എം ,അബ്ദുള്ള കുഞ്ഞി എംഷ ഉമേഷ് എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരവും സമര്‍പ്പിച്ചു.
കാസര്‍കോട് വിഷന്‍ ചാനലിന്റെ പുതിയ ലോഗോ രൂപകല്‍പ്പന ചെയ്ത മുഹമ്മദ് ജാസിറിന് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നല്‍കി. തുടര്‍ന്ന് ഏാഷ്യാനെറ്റ് സ്റ്റാര്‍ സിഗര്‍ ഫെയിം ബലറാം, ശ്രീലക്ഷമി ശ്രീധര്‍ സംഘവും നയിച്ച് സെവന്‍ നോട്സ് ബാന്റിന്റെ ഗാനമേളയും അരങ്ങേറി.

Scroll to Top