ദുബൈ: ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസറഗോഡ് ജില്ല കമ്മറ്റി
സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ജീവിത ശൈലി രോഗ ബോധവല്‍ക്കരണ ക്ലാസ് , തുടര്‍ചികിത്സ പദ്ധതികള്‍ തുടങ്ങി പ്രവാസികളുടെ ആരോഗ്യ സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിച്ചു
ദുബൈയിലെ പ്രശസ്തമായ അബീര്‍ അല്‍നൂര്‍ പോളി ക്ലിനിക്കുമായി സഹകരിച്ചാണ്
ക്യാമ്പ് സംഘടിപ്പിച്ചത്.
ജീവിത ശൈലി രോഗ പരിശോധനകള്‍ക്ക് പുറമെ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും ഡെന്റല്‍ സ്‌ക്രീനിംഗും അര്‍ഹ തപ്പെട്ടവര്‍ക്കു തുടര്‍ ചികിത്സാ സൗകര്യവും ലഭ്യമാക്കി
പ്രോഗ്രാം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സി എച്ച് നൂറുദ്ദീന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉല്‍ഘാടനം ചെയ്തു.
ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
അബീര്‍ അല്‍ നൂര്‍ പോളി ക്ലിനിക്ക് മാനേജര്‍ ഇസ്ഹാഖ്, ഷംസ്സീര്‍ അല്‍നൂര്‍ , ജില്ലാ ഭാരവാഹികളായ ഇസ്മായില്‍ നാലാം വാതുക്കല്‍ ,സുബൈര്‍ അബ്ദുല്ല, ആസിഫ് ഹൊസങ്കടി, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, റാഷിദ് പടന്ന, അസ്‌കര്‍ ചൂരി, മന്‍സൂര്‍ മര്‍ത്ത്യ, ഷാജഹാന്‍ കാഞ്ഞങ്ങാട്, ശരീഫ് ഹദ്ദാദ്, മുനീര്‍ പള്ളിപ്പുറം, സുഹൈല്‍ കോപ്പ, ഉബൈദ് ഉദുമ, സാബിത്ത് പി സി തുടങ്ങിയവര്‍ സംബന്ധിച്ചു .
ഡോക്ടര്‍ :പരാസ് സിദ്ദിഖ് , ഡോക്ടര്‍:അബ്ദുല്‍ റഹൂഫ് , ഡോക്ടര്‍ കൗസര്‍, ഡോക്ടര്‍ ഹിബ ഹാരിസ്, ഡോക്ടര്‍ നസ്നീന്‍, പാരാ മെഡിക്കല്‍ ടീം തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മയില്‍ മൊഗ്രാല്‍ നന്ദി പ്രകാശിപ്പിച്ചു.