മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയി തിരെഞ്ഞെടുക്കപ്പെട്ട കെ എം ഹനീഫിന് ഗവണ്മെന്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ആയ ഒരുവട്ടംകൂടി (1975-85 ബാച്ച് ) സ്വീകരണം നല്‍കി ആദരിച്ചു. കാസര്‍ഗോഡ് മുനിസിപ്പല്‍ വനിത ഭവനില്‍ അംഗ ബാഹുല്യം കൊണ്ട് പ്രൌഡ ഗംഭീരമായ ചടങ്ങില്‍ സി എച്ഛ് കുഞ്ഞമ്പു എം ല്‍ എ അദ്ദേഹത്തിന് ഉപഹാരം നല്‍കി. അഡ്വക്കറ്റ് മൊയ്ദു പെര്‍ള, ജയശ്രീ ടീച്ചര്‍ കെ എം ഹനീഫിനെ പുഷ്പഹാരം അണിയിച്ചു. ഡോക്ടര്‍ എന്‍ എ മുഹമ്മദ് കൊടുവള്ളി അധ്യക്ഷന്‍ ആയ ചടങ്ങില്‍ ബപ്പിടി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പി സി ആസിഫ് കെ എം ഹനീഫിനെ സദസ്സിന് പരിചയപ്പെടുത്തി. അഡ്വക്കറ്റ് പി വി ജയരാജന്‍ മുഖ്യാഥിതി ആയ ചടങ്ങില്‍ കെ എം ഹനീഫ് മറുപടി പ്രസംഗവും ദിനേശ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ കവി ദിവാകരന്‍ വിഷ്ണുമംഗലം, കെ പി അസീസ്, മൂസ ബി ചെര്‍ക്കള, ഇബ്രാഹിം ടി എ, താഹിറ, സന്ധ്യ ഭട്ട്, ഉഷ കുമാരി, ജമീല, ശോഭന, രാജലക്ഷ്മി കരിമ്പില്‍, ഡോക്ടര്‍ സത്താര്‍, നാരായണന്‍ സി, സത്യഭാമ ടീച്ചര്‍, ലീല, സുരേഷ് കുമാര്‍ കിഴുര്‍, ഗിരിദര്‍ രാഖവ്, ശ്യാമള ടീച്ചര്‍, പ്രൊഫ് രാധകൃഷ്ണന്‍, ബി കെ സുകുമാരന്‍, സി ല്‍ മുനീര്‍, കെ എം ഹസ്സന്‍, വേണു കണ്ണന്‍, സ്‌കാനിയ ബെദീര, അഷ്റഫ് അലി, ഹമീദ് നെല്ലിക്കുന്നു, ഷെരീഫ് ബോസ്സ്, ബാര ഭാസ്‌കരന്‍, ഭാരതി, മാഹിന്‍ മാസ്റ്റര്‍ മൊഗ്രാല്‍ ഡോക്ടര്‍ ദീപ ലക്ഷ്മി കരിമ്പില്‍, നേഹ ആസിഫ് പി സി, തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.
കെ എം ഹനീഫിന് ഒരുവട്ടംകൂടിയുടെ സ്‌നേഹാദരവ്




