സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കല്ലടക്കുറ്റി: യൂത്തന്‍സ് ഓഫ് കല്ലടക്കുറ്റി വാട്‌സപ്പ് കൂട്ടായ്മയുടെ പത്താം വാര്‍ഷിക പ്രചരണ പദ്ധതികളുടെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ടീമും ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി മംഗലാപുരവും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലടക്കുറ്റി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന പരിപാടി പ്രസിഡന്റ് ഫാറൂഖ് കല്ലടകുറ്റി യുടെ അധ്യക്ഷതയില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് മാതൃകാപരമായ ഒരു പ്രവര്‍ത്തനമാണ് ഇതെന്ന് മുഖ്യാതിഥിയായ താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് നേഴ്‌സ് ശ്രീമതി റീന അഭിപ്രായപ്പെട്ടു. നാലാം വാര്‍ഡ് മെമ്പര്‍ ഹനീഫ കരിയത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാന്തകുമാരി മുന്‍ മെമ്പര്‍ നൂര്‍ജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സെക്രട്ടറി സിറാജ് കല്ലട കുട്ടി സ്വാഗതവും ജോയിന്‍ സെക്രട്ടറി തൗഫീഖ് നന്ദിയും ആശംസിച്ചു

Scroll to Top