ജ
ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള അധികൃതരുടെ നീക്കം പ്രതിക്ഷേധാര്‍ഹം – പി കെ ഫൈസല്‍
ദേശിയപാതയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനു മുമ്പേ അറുപത് കിലോമീറ്റര്‍ പരിധിക്കകത്ത് ഒന്നില്‍ കൂടുതല്‍ ടോള്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയെ കാറ്റില്‍ പറത്തി തലപ്പാടി ടോള്‍ ബൂത്തിന്റെ ഏതാനും കിലോമീറ്റര്‍ മാത്രം ദൂരമുള്ള കുമ്പള ഹൈവേയില്‍ ടോള്‍ ബൂത്ത് പ്രവര്‍ത്തനമാരംഭിച്ച അധികൃതരുടെ നടപടിക്കെതിരെ മഞ്ചേശ്വരം എം.എല്‍.എ എ കെ എം അഷറഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സമരത്തെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ഗവണ്‍മെന്റ് നടപടിയില്‍ കാസര്‍ഗോഡ് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ പ്രതിക്ഷേധം രേഖപ്പെടുത്തി. ടോള്‍ പിരിവ് സംബന്ധിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ നില നില്‍ക്കുമ്പോള്‍ തികച്ചും ജനാധിപത്യ വിരുദ്ധമായി ടോള്‍ പ്രവര്‍ത്തനം തുടങ്ങിയതിനെതിരെ നടത്തുന്ന ജനകീയ സമരത്തിന് ശക്തമായ പിന്തുണ അറിയിക്കുന്നതായും ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ പറഞ്ഞു.




