യു.എം അബ്ദുറഹ് മാന്‍ മുസ് ലിയാര്‍ക്ക് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍
കാസര്‍കോട്: അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ സീനിയര്‍ ഉപാധ്യക്ഷനും മലബാര്‍ ഇസ് ലാമിക് കോംപ്ലക്സ് സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുറഹ് മാന്‍ മുസ് ലിയാര്‍ക്ക് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍. ഇന്നലെ രാവിലെ അന്തരിച്ച അബ്ദുറഹ് മാന്‍ മുസ് ലിയാരുടെ മയ്യിത്ത് കാണാന്‍ മൊഗ്രാല്‍ കടവത്തെ വീട്ടിലും മലബാര്‍ ഇസ് ലാമിക് കോംപ്ലക്സിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരാണ് എത്തിയത്. വൈകിട്ട് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ജനാസ സന്ദര്‍ശിച്ച് നിസ്‌കാരത്തിനു നേതൃത്വം നല്‍കി. തുടര്‍ന്ന് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദിലെ ജനാസ നിസ്‌കാരത്തിനു ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കം നടന്നു.
പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മൗലവി, ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുല്‍ഖാദര്‍ ഖാസിമി, കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ ത്വാഹ അഹമ്മദ് മുസ് ലിയാര്‍ അല്‍അഹ്സരി, കേന്ദ്ര മുശാവറ അംഗവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അബ്ദുസലാം ദാരിമി ആലംപാടി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, മുസ് ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.പി.പി തങ്ങള്‍, ശുഹൈബ് തങ്ങള്‍, സുപ്രഭാതം ഡയരക്ടര്‍ സി.പി ഇഖ്ബാല്‍, മുന്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാപഞ്ചായത്ത് അംഗം പി.ബി ഷഫീഖ്, കെ.ടി അബ്ദുല്ല ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മദനി, മൊയ്തു നിസാമി കാലടി, കുണിയ ഇബ്രാഹിം ഹാജി, അബ്ബാസ് ഫൈസി, താജുദ്ദീന്‍ ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ഹസനി, അഷ്റഫ് അസ്നവി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പി.എസ് ഇബ്രാഹിം ഫൈസി, സെക്രട്ടറി ഹംസ ഹാജി, ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, മദ്റസാ മാനേജ്മെന്റ് ജില്ലാ പ്രസിഡന്റ് എം.എസ് തങ്ങള്‍ മദനി, സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ സി.എം അബ്ദുല്‍ ഖാദര്‍ ഹാജി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
ജനാസ നിസ്‌കാരത്തിന് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, ബംബ്രാണ അബ്ദുല്‍ഖാദര്‍ ഖാസിമി, അബ്ദുസലാം ദാരിമി ആലംപാടി, ശരീഫ് ബാഖവി വേശാല, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അബ്ദുല്‍ഖാദര്‍ മദനി പള്ളങ്കോട്, അബ്ബാസ് ഫൈസി പുത്തിഗെ, താഹ ജിഫ്രി തങ്ങള്‍, എന്‍.പി.എം ജലാല്‍ തങ്ങള്‍ മൊയ്തു മൗലവി എന്നിവര്‍ ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
പടം..
യു.എം അബ്ദുറഹ്‌മാന്‍ മുസ് ലിയാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ എത്തിയപ്പോള്‍




